Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ലേബർ ബാങ്ക് തയ്യാർ.

കണ്ണൂർ : ജോലി ചെയ്യാനും ജോലി ചെയ്യിപ്പിക്കാനുമായി കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ലേബർ ബാങ്ക് തയ്യാർ.തൊഴിലാളികൾക്കും തൊഴിൽ ഉടമകൾക്കും രജിസ്റ്റർ ചെയ്യാം. ഇതിനായി ആപ്പ് പുറത്തിറക്കി. തൊഴിലാളികളുടെ മൊബൈൽ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമാകും.

പ്ലേസ്റ്റോറിൽ നിന്ന് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. ആപ്പ് വഴി പേരുകൾ രജിസ്റ്റർ ചെയ്യുന്നതിന് ക്യാമ്പുകൾ സംഘടിപ്പിക്കും.വായനശാലകൾ, ക്ലബ്ബുകൾ എന്നീ പ്രാദേശിക സ്ഥാപനങ്ങൾ മുഖേന ആയിരിക്കും ഇത് ചെയ്യുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പറഞ്ഞു.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..