Zygo-Ad

ചൊക്ലി രാമവിലാസം സ്കൂളിൽ മികവുത്സവം സംഘടിപ്പിച്ചു


ചൊക്ലി: രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ ഉന്നത വിജയികളെ അനുമോദിക്കാനായി മികവുത്സവം സംഘടിപ്പിച്ചു. 

നീറ്റ് പരീക്ഷ വിജയി, പ്ലസ് വൺ പരീക്ഷയിലെ ഉന്നത വിജയി, ഇൻസ്പയർ അവാർഡ് ജേതാവ്, എൻസിസി ഡ്രിൽ മത്സര വിജയികൾ, പ്ലസ് ടു, എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയവർ, എൻഎം എംഎസ്ഇ, യുഎസ്എസ്, സംസ്കൃതം സ്കോളർഷിപ്പ് ജേതാക്കൾ എന്നിവരെയാണ് അനുമോദിച്ചത്.

തലശ്ശേരി പോലീസ് എഎസ്‌പി പി.ബി. കിരൺ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സി.കെ. രമ്യ അധ്യക്ഷത വഹിച്ചു. 

ഡോ. എ.പി ശ്രീധരൻ എൻഡോവ്മെൻറ് വിതരണം ചെയ്തു. പ്രിൻസിപ്പൽ പ്രശാന്തൻ തച്ചറത്ത്, സ്കൂൾ മാനേജർ കെ. പ്രസീത്കുമാർ, കെ.ടി.കെ. പ്രദീപൻ, പ്രഥമാധ്യാപിക എൻ. സ്മിത, കെ. ഉദയകുമാർ, എ. രചീഷ്, ടി.പി. ഗിരീഷ് കുമാർ, പി.എം. രജീഷ്, ലിജേഷ് കുമാർ എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ