പാറാട്: സംസ്ഥാന സർക്കാരിൻറെ ജനദ്രോഹ നയങ്ങൾക്കെതിരെ കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സഭ കണ്ണൂർ ജില്ല മുസ്ലിം ലീഗ് സെക്രട്ടറി ടി പി മുസ്തഫ ഉദ്ഘാടനം ചെയ്തു.
വനിതാ ലീഗ് നിയോജകമണ്ഡലം ട്രഷറർ ഖദീജ തെക്കയിൽ അധ്യക്ഷത വഹിച്ചു, എ,കെ മുഹമ്മദ്, ടി.പി അബൂബക്കർ, ടി നാസർ, പരവൻ മൂസ, അബ്ദുല്ല കണ്ടോത്ത്, ജനപ്രതിനിധികളായ ഫൈസൽ കൂലോത്ത്, കെ.ഫസീല എന്നിവർ സംസാരിച്ചു,
എൽ.ജി. എം.എൽ നിയോജക മണ്ഡലം ജോയിൻ സെക്രട്ടറി പി.വി അഷ്കർ അലി സ്വാഗതവും, നിയോജക മണ്ഡലം വനിതാ ലീഗ് സെക്രട്ടറി കെ.പി സഫരിയ നന്ദിയും പറഞ്ഞു,