Zygo-Ad

മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ എസ്എസ്എൽസി,+2 മുഴുവൻ വിഷയങ്ങളിലും A+ലഭിച്ച വിദ്യാർത്ഥികളെയും എൻഎംഎംഎസ് സ്കോളർഷിപ്പ് നേടിയവരെയും അനുമോദിച്ചു

മെകേരി: മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ 2024-25 അധ്യയന വർഷം എസ് എസ് എൽ സി,+2 മുഴുവൻ വിഷയങ്ങളിലും A+ലഭിച്ച വിദ്യാർത്ഥികൾക്കും എൻ എം എം എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനം 'സാദരം 2025'സ്കൂൾ ഹാളിൽ നടന്നു. 

തലശ്ശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രാഹി ഐഎഎസ് ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി.

സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ തലശ്ശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രാഹി ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി.പ്രിൻസിപ്പാൾ കെ.അനിൽ കുമാർ അധ്യക്ഷത വഹിച്ചു.

മൊകേരി ഗ്രാമപഞ്ചായത്ത് പ്രസി:പി.വത്സൻ, സ്കൂൾ മാനേജർ സുനിൽകുമാർ എൻ, മാനേജിംഗ് കമ്മിറ്റി പ്രസി:പി.അരവിന്ദൻ മാസ്റ്റർ, മുൻ ഹെഡ്മാസ്റ്റർ കെ.കൃഷ്ണൻമാസ്റ്റർ, എസ് ആർ ജി കൺവീനർ സുലീഷ്.കെ.പി പി.ടി.എ പ്രസി:ജി.വി. രാകേശ്  ഡെപ്യൂട്ടി എച്ച്.എം ഉണ്ണി കെ.എം. മദർ പി.ടി.എ പ്രസി: സുപ്രിയ രാജീവ് സ്റ്റാഫ് സെക്രട്ടറി വിജിത്ത്.പി എന്നിവർ ആശംസ പ്രസംഗം നടത്തി.

ഹെഡ്മാസ്റ്റർ യൂസഫ് ഒതയോത്ത് സ്വാഗതവും പ്രോഗ്രാം കൺവീനർ ഒ.പി അനന്തൻ നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ