ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ കൊട്ടിയൂർ ക്ഷേത്രപരിസരത്തെ പ്ലാസ്റ്റിക് മാലിന്യം നീക്കി. നീണ്ടുനോക്കിമുതൽ റോഡരികുകളിലും ക്ഷേത്രപരിസരങ്ങളിലും മറ്റുമുള്ള മലിന്യമാണ് ശേഖരിച്ച് ഹരിതകർമസേനയ്ക്ക് കൈമാറിയത്.
ശ്രീകണ്ഠപുരം, പിണറായി, തലശ്ശേരി, പാനൂർ , കൂത്തുപറമ്പ്, മട്ടന്നൂർ, ഇരിട്ടി, പേരാവൂർ എന്നീ ബ്ലോക്കുകളിൽനിന്നായി 700-ഓളം യൂത്ത് ബ്രിഗേഡ് വൊളന്റിയർമാർ പങ്കാളികളായി. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗവും യൂത്ത് കമ്മീഷൻ ചെയർപേഴ്‌സണുമായ എം. ഷാജർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്‌സൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സരിൻ ശശി, സിപിഎം പേരാവൂർ ഏരിയാ സെക്രട്ടറി സി.ടി. അനീഷ്, ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറർ കെ.ജി. ദിലീപ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് സിറാജ്, പി.എം. അഖിൽ, പേരാവൂർ ബ്ലോക്ക് പ്രസിഡന്റ് ശ്രീജിത്ത് കാരായി, സെക്രട്ടറി രഖിലാഷ് എന്നിവർസംസാരിച്ചു
ക്ഷേത്രപരിസരം മാലിന്യമുക്തമാക്കണമെന്ന ലക്ഷ്യത്തോടെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'കെയർ കൊട്ടിയൂർ' മെഗാ ശുചീകരണ കാംപയ്‌ൻ സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസിന്റെ സാന്ത്വന-സന്നദ്ധസേനയായ യൂത്ത് കെയറിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി പി.എൻ. വൈശാഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അധ്യക്ഷനായി.
സംസ്ഥാന ഭാരവാഹികളായ റോബർട്ട് വെള്ളാർവള്ളി, മുഹ്‌സിൻ കാതിയോട്, ജില്ലാ വൈസ് പ്രസിഡന്റ് മിഥുൻ മാറോളി, ജില്ലാ ജനറൽ സെക്രട്ടറി ജിബിൻ ജെയ്‌സൺ, പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് നിധിൻ നടുവനാട്, രാഹുൽ മെക്കിലേരി, നിധിൻ കോമത്ത്, എം.കെ. വരുൺ, റെജിനോൾഡ് മൈക്കിൾ തുടങ്ങിയവർ നേതൃത്വം നൽകി..