Zygo-Ad

ജൂലൈ 8 ന് പാനൂർ, കോടിയേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പാനൂർ താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ


പാനൂർ: ജൂലൈ 8ന് പാനൂർ താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ.

ആരോഗ്യ മേഖലയോടുള്ള സംസ്ഥാന സർക്കാരിൻ്റെ അവഗണനയ്ക്കും അനാസ്ഥയ്ക്കുമെതിരെയും പാവപ്പെട്ടവന്റെ ജീവന് വില നൽകാത്ത ആരോഗ്യ മന്ത്രിയുടെ കെടുകാര്യസ്ഥതയ്ക്കും അവഗണനയ്ക്കുമെതിരെയും പാനൂർ, കോടിയേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 2025 ജൂലൈ 8ാം തീയ്യതി ചൊവ്വാഴ്ച രാവിലെ 10:30ന് പാനൂർ താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. കെ പി സി സി മെമ്പർ സജീവ് മാറോളി ധർണ ഉദ്ഘാടനം ചെയ്യും.

വളരെ പുതിയ വളരെ പഴയ