Zygo-Ad

തെരുവ് നായയുടെ ആക്രമണം; പുളിയനമ്പ്രത്ത് ബാലിക ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്ക്


കരിയാട്: കരിയാട് പുളിയനമ്പ്രത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ യു.കെ.ജി വിദ്യാര്‍ഥിനി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്ക്. പുളിയനമ്പ്രം സിറാജുല്‍ ഹുദാ സ്കൂളിന് സമീപം മുഹമ്മദ് ഹനാന്‍ (10), സബ (4) ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് കടിയേറ്റത്. 

പരുക്കേറ്റവര്‍ തലശ്ശേരി ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ഥിനിയെ നായയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മുഹമ്മദ് ഹനാന് കടിയേറ്റത്.

 നാല് വര്‍ഷം മുമ്പും ഹനാന് നായയുടെ കടിയേറ്റിരുന്നു. പെരിങ്ങത്തൂര്‍ തോക്കോട്ട് വയലിലും നായയുടെ ആക്രമണം ഉണ്ടായി.

വളരെ പുതിയ വളരെ പഴയ