Zygo-Ad

യു.എ.ഇ പാലോറത്ത് കൂട്ടായ്മ പാലോറത്ത് മുഹിയുദ്ധീൻ മദ്രസയ്ക്ക് നൽകുന്ന ടിവി സമർപ്പണവും അനുമോദനവും


 യു.എ.ഇ പാലോറത്ത് കൂട്ടായ്മയുടെ നേതൃത്യത്തിൽ പാലോറത്ത് മുഹിയുദ്ധീൻ മദ്രസയ്ക്ക് നൽകുന്ന ടിവി സമർപ്പണവും എസ് എസ് എൽ സി, പ്ലസ്ടു സമസ്ത പൊതു പരീക്ഷ തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും പുല്ലൂക്കര പാലോറത്ത് വെച്ച് നടന്നു.

പാനൂർ നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഉമൈസ തിരുവമ്പാടി ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവഹിച്ചു. സയ്യിദ് റിയാസ് അധ്യക്ഷത വഹിച്ചു. റസാഖ് പുത്തൻപുരയിൽ മുഖ്യ പ്രഭാഷണം നടത്തി.

മദ്രസയ്ക്ക് നൽകുന്ന ടിവി പുത്തൻ പീടികയിൽ ഹാരിസിൽ നിന്നും പിപി അബൂബക്കർ ഹാജി ഏറ്റു വാങ്ങി. 

ലത്തീഫ് ഹാജി നല്ലൂർ, സൂപ്പി അവിയാട്ട്, ഫാറൂഖ് പാലോറത്ത്, സമദ് അവിയാട്ട്, സലീം സഖാഫി, മഹമൂദ് അവിയാട്ട്, ഖാദർ തട്ടാൻ്റവിടെ, മൂസ പുല്ലൂക്കര, റഹീസ്പി.പി, ഷാനിഫ് അവിയാട്ട്, ടി.എം മുസ്തഫ എന്നിവർ ആശംസ പ്രസംഗം നടത്തി. ഷംസീർ തെറ്റുമ്മൽ സ്വാഗതവും ഷുഹൈബ് തായിഫ് നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ