Zygo-Ad

കടവത്തൂർ പി കെ എം ഹയർ സെക്കൻഡറി സ്കൂളിൽ പ്രധാന അധ്യാപകനായി റമീസ് പാറാൽ ചാർജ്ജെടുത്തു


തലശ്ശേരി : ഇൻറർ മാനേജ്മെൻറ് ട്രാൻസ്ഫർ മുഖേന കടവത്തൂർ പി കെ എം ഹയർ സെക്കൻഡറി സ്കൂളിൽ പ്രധാന അധ്യാപകനായി ചാർജെടുത്ത മുബാറക് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ റമീസ് പാറാലിന് സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സ്കൂൾ മാനേജർ പി പി എ സലാം നേതൃത്വം നൽകി.

പി ടി എ പ്രസിഡണ്ട് നാസർ പുത്തലത്ത്, സ്റ്റാഫ് സെക്രട്ടറി പി ഇസ്ഹാഖ്, തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ കൊയമ്പ്രത്ത്, പ്രിൻസിപ്പൽ മുഹമ്മദ് സുജൻ വി കെ, വി എച്ച് എസ് എസ് പ്രിൻസിപ്പൽ സുബാഷ് ചന്ദ്രബോസ്, സീനിയർ അസിസ്റ്റൻ്റ് എം സി ഷിജില, സി കെ മുഹമ്മദലി മുൻ ഹെഡ്മാസ്റ്റർ വി വൽസൻ എന്നിവർ പങ്കെടുത്തു. 

അധ്യാപനത്തിന് പുറമെ മികച്ച സംഘാടകനും എഴുത്തുകാരനും ഗ്രന്ഥ കർത്താവും കരിയർ ഗൈഡൻസ് വിദഗ്ധനുമാണ്. 

എസ് സി ഇ ആർ ടി സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ, സിജി സീനിയർ കരിയർ കൗൺസിലർ, കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ എക്സ്റ്റേണൽ ഫാക്കൽറ്റി എന്നീ പദവികളിൽ പ്രവർത്തിച്ചു വരുന്നു. 

ഭാര്യ: കടവത്തൂർ വെസ്റ്റ് യുപി സ്കൂൾ അധ്യാപിക കെ എം സുലൈഖ. മക്കൾ: നാഫിഅ ഫാതിമ, നിദാ റമീസ്.

വളരെ പുതിയ വളരെ പഴയ