Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
മൊകേരി സുഹൃജ്ജന വായനശാല ആൻ്റ് ഗ്രന്ഥാലയം എഴുപത്തിയഞ്ചാം വാർഷികാഘോഷം മെയ് 18, 19 തിയ്യതികളിൽ.

പാനൂർ: മൊകേരി സുഹൃജ്ജന വായനശാല ആൻ്റ് ഗ്രന്ഥാലയം എഴുപത്തിയഞ്ചാം വാർഷികാഘോഷം മെയ് 18, 19 തിയ്യതികളിൽ വിവിധ പരിപാടി കളോടെ കൂരാറയിൽ വെച്ച് നടക്കും.18 ന് വൈകുന്നേരം 5.30ന് അംഗൻവാടി കുട്ടികളുടെ കലാപരിപാടികളോടെ പരിപാടിക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന ചടങ്ങിൽ കെ.പി.മോഹനൻ എം.എൽ.എ വാർഷികാഘോഷ ഉദ്ഘാടനം നിർവ്വഹിക്കും. ഗ്രന്ഥാലയം പ്രസിഡണ്ട് കെ.കുമാരൻ അദ്ധ്യക്ഷത വഹിക്കും. 7 മണിക്ക് നാട്ടുകാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും 9 മണിക്ക് സുഹൃജ്ജന കലാവേദി അവതരിപ്പിക്കുന്ന സി.എൻ ശ്രീവത്സൻ്റെ രചനയിൽ എ.യതീന്ദ്രൻ സംവിധാനം ചെയ്ത നാടകം ‘ വെള്ളരി നാടകം ‘ അരങ്ങേറും.

19 ന് വൈകുന്നേരം 5.30 മുതൽ വിവിധ കലാപരിപാടികൾ ആരംഭിക്കും. 6.30ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനും, സംഗീത സംവിധായകനുമായ പണ്ഡിറ്റ് രമേഷ് നാരായൺ ഉദ്ഘാടനം ചെയ്യും. മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വത്സൻ അദ്ധ്യക്ഷത വഹിക്കും.പ്രശസ്ത പിന്നണി ഗായിക മധുശ്രീ നാരായൺ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. തുടർന്ന് നടക്കുന്ന ആദരം പരിപാടിയിൽ50 വർഷക്കാലമായി ഗ്രന്ഥാലയത്തിൻ്റെ പ്രസിഡണ്ടായി പ്രവർത്തിക്കുന്ന കെ.കുമാരൻ, മുൻ ഭാരവാഹികൾ, മുൻലൈബ്രേറിയൻമാർ എന്നിവർ ചടങ്ങിൽ ആദരിക്കും. പാനൂർ നഗരസഭാ കൗൺസിലർ പി.കെ.പ്രവീൺ ചടങ്ങിൽ ഉപഹാര സമർപ്പണം നടത്തും.. 7.30 ന് വോയ്സ് ഓഫ് യൂത്ത് അവതരിപ്പിക്കുന്ന ഗാനമേളയും 8 മണിക്ക് വള്ളുവനാട് നാദം അവതരിപ്പിക്കുന്ന ‘ഊഴം’ നാടകവും അരങ്ങേറും.പരിപാടിയുടെ ഭാഗമായി നാടകം ജീവിതം അനുഭവങ്ങളിലൂടെ പരിപാടിയും നടന്നു.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..