Skip to content
പാനൂരിന്റെ വാർത്താ ജാലകം
Menu
bde1595e-e64e-4e1b-8f9f-1c2ee55c0985
ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള ഖരമാലിന്യ പരിപാലന പരിശീലനം ആരംഭിച്ചു ;കോടിയേരി ബാലകൃഷ്ണൻ സ്മാരക ടൗൺഹാളിൽ വച്ച് നടക്കുന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ ജമുനാ റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു.

തലശ്ശേരി : മാലിന്യ സംസ്കരണ രംഗത്ത് ഇതിനോടകം തന്നെ അവിഭാജ്യ ഘടകമായി ഹരിതകർമ്മസേന മാറിക്കഴിഞ്ഞു .അജൈവ മാലിന്യങ്ങളുടെ – വീടുകളിൽ നിന്നുള്ള ശേഖരണവും, തരംതിരിക്കലും, സംസ്കരണവും തുടങ്ങി മാലിന്യ സംസ്കരണം മേഖലയിൽ ഹരിത കർമ്മ സേനയുടെ സ്ഥാനം ഒഴിച്ചുകൂടാൻ ആവാത്തത് ആണ്. ഖരമാലിന്യപരിപാലന രംഗത്ത് ഹരിതകർമ്മസേനയ്ക്ക് ശാസ്ത്രീയമായ അവബോധം നൽകുവാനുള്ള കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായുള്ള ത്രിദിന പരിശീലനത്തിന് തലശ്ശേരി നഗരസഭയിൽ തുടക്കമായി. മാലിന്യ ശേഖരണവും, വേർതിരിക്കലും, മാലിന്യങ്ങളുടെ മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റിയിലേക്കുള്ള കൃത്യമായ നീക്കം ചെയ്യലും,സംഭരണം,ആരോഗ്യ സുരക്ഷ, ഹരിതമിത്രം മൊബൈൽ ആപ്പ്, കണക്ക് സൂക്ഷിപ്പ്, നൂതന തൊഴിൽ സംരംഭ വികസനം തുടങ്ങിയ വിഷയങ്ങളിൽ ശാസ്ത്രീയ അവബോധം സൃഷ്ടിക്കുക. ഹരിതകർമ്മസേന പ്രവർത്തകരുടെ ഒത്തൊരുമ, ആശയവിനിമയ നൈപുണ്യം, മാലിന്യ സംസ്കരണ മേഖലയിലെ നിയമങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക വഴി പ്രവർത്തന മികവ് മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.കോടിയേരി ബാലകൃഷ്ണൻ സ്മാരക ടൗൺഹാളിൽ വച്ച് നടക്കുന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ ജമുനാ റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിര സമിതി അധ്യക്ഷ സാഹിറ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ക്ലീൻ സിറ്റി മാനേജർ ബാബു വി പി സ്വാഗതവും, കെ.എസ്. ഡബ്ലൂ. എംപി പ്രതിനിധി ജിജു ആശംസകളും അർപ്പിച്ചു.മുഴുവൻ ഹരിത കർമ്മ സേന അംഗങ്ങളും പങ്കെടുത്ത പൂർണമായും ഹരിത ചട്ടം പാലിച്ചു നടത്തിയ പരിപാടിയുടെ ആദ്യ ദിനം വിജയകരമായി പൂർത്തീകരിച്ചു.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..