Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
വീണ്ടും നാടിനെ ഭീതിയിലാക്കി പുലി;പുലിയെ നേരിട്ട് കണ്ടതായി ദൃക്സാക്ഷി

പാനൂർ : പൊന്ന്യം പാലത്ത് പുലിയെ നേരിൽ കണ്ടതായി ദൃക്സാക്ഷി. ഇക്കഴിഞ്ഞ ജനുവരി 18 ന് മേലെ ചമ്പാടും പുലിയെ കണ്ടെന്ന് പ്രചരണമുണ്ടായിരുന്നു. അതോടെ നാടൊന്നാകെ ഭീതിയിലായി.

കഴിഞ്ഞ ദിവസം രാത്രി പൊന്ന്യം പാലത്ത് അന്തോളി ഹൗസിൽ ശ്രീജേഷ് ബാബുവാണ് പുലിയെ കണ്ടതായി പറഞ്ഞത്. ശ്രീജേഷ് രാത്രി ഭക്ഷണം കഴിഞ്ഞ് വീട്ടു വരാന്തയിൽ വിശ്രമിക്കുമ്പോഴാണ് പുലിയോട് സാദൃശ്യമുള്ള കൂറ്റൻ ജീവിയെ കണ്ടത്. ഭയന്ന ശ്രീജേഷ് ഉടൻ മറ്റുള്ളവരെ വിളിച്ചുഎങ്കിലും ജീവി ഓടി മറിയുക്കയായിരിന്നു . ജീവിയുടെ കാൽപ്പാട് മണ്ണിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്.

വിവരമറിഞ്ഞ് നിരവധിയാളുക്കലാണ് സ്ഥലത്തെത്തിയത്. സി സി ടിവി ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പുലിയോട് സാദൃശ്യമുള്ള ലെപ്പേർഡ് ക്യാറ്റ് എന്നറിയപ്പെടുന്ന കാട്ടുപൂച്ചയാകാം ഇതെന്ന നിഗമനത്തിലായിരുന്നു വനം വകുപ്പ്.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..