പെരിങ്ങത്തൂർ : പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനവും വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും
പ്രശസ്ത നാടൻപാട്ട് കലാകാരൻ സജീവൻ ചെമ്മരത്തൂർ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ വി കെ അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു.
ഡെപൂട്ടി ഹെഡ്മാസ്റ്റർ കെ ടി ജാഫർ, വിദ്യാരംഗം കോ-ഓർഡിനേറ്റർ റഫീഖ് കാരക്കണ്ടി, സ്റ്റാഫ് സെക്രട്ടറി എം മുഹമ്മദ് ഹാരിസ്, എസ് ആർ ജി കൺവീനർ എ പി റഷീദ്, കെ പി അബ്ദുറഹിമാൻ, പി കെ അബുല്ലൈസ്, പി ഫൈസുന്നിസ, റിത്വിക എന്നിവർ സംസാരിച്ചു.