Zygo-Ad

ആരോഗ്യ മന്ത്രി വീണ ജോർജിന്റെ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടും കെപിസിസി ആഹ്വാന പ്രകാരം പാനൂർ താലൂക്ക് ആശുപത്രിക്ക് മുന്നിൽ ധർണ്ണാ സമരം നടത്തി


ആരോഗ്യ രംഗത്തെ അനാസ്ഥക്കെതിരെയും ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടും, കെ പി സി സി ആഹ്വാന പ്രകാരം പാനൂർ ,കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ താലൂക്ക് ആശുപത്രിക്ക് മുന്നിൽ ധർണ്ണാ സമരം നടത്തി. കെ.പി.സി.സി മെമ്പർ സജീവ് മാറോളി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസി:കെ.പി.ഹാഷിം അധ്യക്ഷത വഹിച്ചു. വി.സുരേന്ദ്രൻ,കെ.പി.' സാജു, സി വി എ ജലീൽ, കെ.രമേശൻ, വി. ഉദയൻ, കെ.സി.ബിന്ദു, ടി.ടി.രാജൻ മാസ്റ്റർ, വള്ളിൽ നാരായണൻ എന്നിവർ പ്രസംഗിച്ചു.

കോടിയേരി ബ്ലോക്ക് പ്രസി:കെ.ശശിധരൻ സ്വാഗതവും ടി.എം ബാബുരാജ് നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ