Skip to content
പാനൂരിന്റെ വാർത്താ ജാലകം
Menu
bde1595e-e64e-4e1b-8f9f-1c2ee55c0985
കളഞ്ഞു കിട്ടിയ സ്വർണ മാല തിരച്ചേൽപ്പിച്ച പാനൂരിലെ ഹരിത കർമ്മ സേനാംഗങ്ങളെ അനുമോദിച്ചു

പാനൂർ : കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടയിൽ കളഞ്ഞു കിട്ടിയ സ്വർണമാല തിരിചേൽപ്പിച്ച പാനൂർ നഗരസഭയിലെ ഹരിത കർമസേനയിലെ ബെയ്സിൽ പീടികയിൽ എം.കെ ശ്രീജയും കണ്ണംവെള്ളി കെ.ടി.കെ വില്ലയിൽ പ്രതീക്ഷയും ബെയ്സിൽ പീടിക ശ്രീനാരായണ വായനശാലയുടെ നേതൃത്വത്തിൽ അനുമോദിച്ചു
അനുമോദന സംഗമം ഡോ :ടി.കെ.അനിൽകുമാറിന്റെ അധ്യക്ഷതയിൽ പാനൂർ നഗരസഭ കൗൺസിലർ കെ കെ സുധീർകുമാർ ഉദ്ഘാടനം ചെയ്തു
കെ.കെ.വിജയൻ മാസ്റ്റർ,അജിലേഷ്,രാഗേഷ്.വി,കെ.കെ. ബാബു,അജിത.വി. പി ,കെ.കെ. രാജൻ,പ്രസീത. കെ
റിജിൻരാജ് തുടങ്ങിയർ സംസാരിച്ചു

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..