പൊയിലൂരിൽ ബിജെപി പ്രവർത്തകനെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ എട്ട് സിപിഎം പ്രവർത്തകർ ക്കെതിരെ കേസെടുത്തു
ബിജെപി പ്രവർത്തകനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ എട്ട് സിപിഐഎം പ്രവർത്തകർക്കെതിരെ കേസെടുത്തു.
രാഷ്ട്രീയ വൈരാഗ്യം മൂലം ഷൈജു എന്ന ബിജെപി പ്രവർത്തകനെ കൊലപ്പെടുത്താൻ സിപിഐഎം ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്.
പ്രതികളുടെ കൈയിൽ കൊടുവാൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉണ്ടായിരുന്നു. കണ്ണൂർ പാനൂരിൽ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രാഷ്ട്രീയ സംഘർഷം റിപ്പോർട്ട് ചെയ്യുന്നത്. ഒരു ക്ഷേത്ര ഉത്സവത്തിനിടയിലാണ് കൊടുവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായെത്തിയ സംഘം ഷൈജുവിനെ വെട്ടിപ്പരുക്കേൽപ്പിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ ഇയാൾ സിപിഐഎം പ്രവർത്തകരെ മർദിച്ചെന്നാണ് പ്രതികളുടെ വാദം. ആക്രമണത്തിൽ ഗുരുതമായി പരുക്കേറ്റ ഷൈജു ചികിത്സയിൽ തുടരുകയാണ്.
തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഷൈജുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഷൈജുവിന്റെ തലയ്ക്കാണ് പരുക്കുള്ളത്. കഴിഞ്ഞ ദിവസവും പ്രദേശത്ത് ആർഎസ്എസ് പ്രവർത്തകർ ആക്രമിക്കപ്പെട്ടതായി ബിജെപി ആരോപിച്ചു