പാനൂർ: കത്തുന്ന വേനലിന് കുളിരായെത്തിയ വേനല്‍മഴയില്‍ നാശ നഷ്ടവും. ചമ്പാട് അരയാക്കൂലില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ മജാസില്‍ മുസ്തഫയുടെ വീട്ടിലെ തെങ്ങിന് ഇടി മിന്നലില്‍ തീപ്പിടിച്ചു.
വീട്ടിലെ കെ.എസ്.ഇ.ബി മീറ്റർ ഉള്‍പ്പെടെ ചിതറിത്തെറിച്ചു.ലഹരിക്കെതിരെ അരയാക്കൂലില്‍ സി.പി.എമ്മിന്റെ പദയാത്ര ഉള്‍പ്പടെയുള്ള പരിപാടി നടക്കുന്നതിനിടെയാണ് കനത്ത മഴയെത്തിയത്.
പിന്നാലെ ഉണ്ടായ ഇടിമിന്നലിലാണ് വീടിനോട് ചേർന്ന തെങ്ങ് കത്തിയത്. സമീപത്തുണ്ടായിരുന്ന വി.കെ. ശൈലേഷ് കുമാർ, വി. മഹേഷ്, സഞ്ജു, ടി.ടി. അസ്കർ എന്നിവർ വീട്ടുകാരെ വിവരം ധരിപ്പിച്ച് തീയണക്കാനുള്ള ശ്രമം നടത്തിയെങ്കിലും നടന്നില്ല.
തുടർന്ന് പാനൂർ ഫയർഫോഴ്സില്‍ വിവരമറിയിച്ചു. എന്നാല്‍, ഫയർഫോഴ്സെത്തു മ്പോഴേക്കും കനത്ത മഴയില്‍ തെങ്ങിലെ തീയണയുകയും ചെയ്തു.
വീട്ടിലെ ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ക്കുള്‍പ്പടെ കേടുപാടുകള്‍ സംഭവിച്ചിരിക്കാമെന്നാണ് കരുതുന്നത്.