Zygo-Ad

പൊയിലൂരിൽ സി.പി.എം. പ്രവർത്തകർക്കും മർദ്ദനം

 


സി.പി എം പൊയിലൂർ ലോക്കൽ കമ്മിറ്റി അംഗം ബിജിത്ത് ലാൽ , ഡിവൈ എഫ് ഐ പൊയിലൂർ മേഖലാ പ്രസിഡൻ്റ് ടി.പി സജീഷ്, ആന പാറക്കൽ പ്രദീഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ബി.ജെ. പി പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സി.പി. എം. നേതൃത്വം ആരോപിച്ചു.ഉച്ചയോടെയാണ് സംഭവം . ഇതിന് ശേഷമാണ് ഒരു ബി.ജെ പി പ്രവർത്തകന് വെട്ടേൽക്കുകയും 4 പേർക്ക് മർദ്ദനമേൽക്കുകയും ചെയ്തത്.

ബി ജെ.പി പ്രവർത്തകൻ കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്.

ഷാജു ,ബൈജു,സജീവൻ ,ഷിനോജ് എനിവർക്കാണ് മർദ്ദനമേറ്റത്.  നീണ്ട ഇടവേളക്ക് ശേഷം പൊയിലൂർ മേഖലയിൽ സി.പി എം. - ബി.ജെ. പി സംഘർഷം ഉടലെടുത്തത് സമാധാന പ്രേമികളെ ഭീതിയിലാഴ്ത്തിയിരിക്കയാണ്

വളരെ പുതിയ വളരെ പഴയ