പാനൂർ : മാലിന്യമുക്തം നവകേരളം പദ്ധതിയിൽ പാനൂർ നഗരസഭ സമ്പൂർണ മാലിന്യമുക്ത പ്രഖ്യാപനത്തിന് സംഘാടക സമിതി രൂപവത്കരിച്ചു. ചെയർമാൻ കെ.പി. ഹാഷിം ഉദ്ഘാടനം നിർവഹിച്ചു. സെകട്ടറി കെ.ആർ. മനോജ് കുമാർ അധ്യക്ഷതവഹിച്ചു.ആരോഗ്യ സ്ഥിരം സമിതിയുടെ ചുമതല വഹിക്കുന്ന എൻ.എ. കരീം, കൗൺസിലർമാരായ എം.ടി.കെ. ബാബു, കെ.കെ. സുധീർ കുമാർ, ആവോലം ബഷീർ, കെ.പി. സാവിത്രി, കെ.കെ. സജിനി, ശ്രീന പ്രമോദ്, ഷീബ കണ്ണമ്പ്രത്ത്, കെ. ദാസൻ പെരിക്കാലി ഉസ്മാൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ടി.കെ. അശോകൻ, എം.പി. ബൈജു, വി.പി. പ്രേമകൃഷ്ണൻ, കിരൺ കരുണാകരൻ, ഐആർസിഎസ് പ്രതിനിധി അരവിന്ദൻ ഗ്രീൻ സിറ്റി മാനേജർ ശശി നടുവിലക്കണ്ടി നഗരസഭ എച്ച്ഐ രജിത്ത്, ജെഎച്ച്ഐ ഐ. മധു, ഹരിത മിഷൻ ആർപി രജില, വ്യാപാരി വ്യവസായി സമിതി പ്രതിനിധി കെ. മോഹനൻ എന്നിവർ സംസാരിച്ചു.
20-ന് സമ്പൂർണ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പ്രത്യേക വാർഡ് സഭകളും ഗൃഹസന്ദർശന പരിപാടികളും വിളംബര ജാഥകളും നടക്കുന്നുണ്ട്. കാംപയിന്റെ ഭാഗമായി നഗരസഭ പരിധിയിൽപ്പെട്ട സ്കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കുമായി റീൽസ് മത്സരം നടത്തും. മാലിന്യ സംസ്കരണം, പരിസ്ഥിതി മലിനീകരണം, പ്ലാസ്റ്റിക് നിരോധനം, മാലിന്യം വലിച്ചെറിയൽ മനോഭാവമാറ്റം, ജല മലിനീകരണം തടയൽ, മാലിന്യ കൂമ്പാരങ്ങൾ ഇല്ലാതാക്കൽ, മാലിന്യം കൃത്യമായി തരംതിരിക്കൽ, പ്ലാസ്റ്റിക് ഉപയോഗം, പാരിസ്ഥിതിക ആഘാതം എന്നീ വിഷയങ്ങളിലും, പൊതുജനങ്ങൾക്കായി മാലിന്യ സംസ്കരണം, ഹരിത പെരുമാറ്റ ചട്ടം, മാലിന്യം വലിച്ചെറിയൽ മനോഭാവമാറ്റം പരിസ്ഥിതി മലിനീകരണത്തിനെതിരെയുള്ള സന്ദേശങ്ങൾ അടിസ്ഥാനമാക്കി മൂന്ന്മിനുട്ട് ദൈർഘ്യമുള്ള റീൽസ് 9447539680 എന്ന വാട്ട്സാപ്പ് നമ്പറിൽ 17-ന് വൈകീട്ട് ആറിന് മുൻപ് അയക്കണം.
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് സമ്മാനം നൽകും.