പൊയിലൂർ : മേഖലയിൽ ഉടലെടുത്ത സംഘർഷാവസ്ഥ കണക്കിലെടുത്ത് പൊയിലൂരിലും പരിസരങ്ങളിലും കനത്ത സുരക്ഷാസന്നാഹം ഏർപ്പെടുത്തി. ഉത്തരമേഖലാ ഡിഐജി യതീശ് ചന്ദ്ര, പൊലീസ് കമ്മിഷണർ നിതിൻ രാജ്, കൂത്തുപറമ്പ് എസിപി കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം പൊയിലൂർ മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.