Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
പകർച്ചവ്യാധി പ്രതിരോധം; കൺട്രോൾ റൂം ആരംഭിച്ചു

കണ്ണൂർ : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ സ്റ്റേറ്റ് കൺട്രോൾ റൂം ആരംഭിച്ചു.

ആരോഗ്യ പ്രവർത്തകർക്ക് കൺട്രോൾ റൂം നമ്പരിലേക്കും പൊതുജനങ്ങൾക്ക് ഡോക്ടർമാർ ഉൾപ്പെട്ട ദിശ കോൾ സെന്ററിലെ നമ്പരിലേക്കും വിളിക്കാം.

സംശയ നിവാരണത്തിനായി കൺട്രോൾ റൂമിലെ 04712302160, 9946102865, 9946102862 എന്നീ നമ്പരുകളിൽ വിളിക്കാം.കൂടാതെ പൊതുജനങ്ങൾക്ക് ആരോഗ്യ സംബന്ധമായ എല്ലാ സംശയങ്ങളും ഡോക്ടർമാരുടെ പാനലുള്ള ദിശ കോൾ സെന്റർ വഴി ചോദിക്കാം. 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാണ്.

ഇ-സഞ്ജീവനി ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്. മാനസിക പിന്തുണ, മുൻകരുതലുകൾ, രോഗ പ്രതിരോധം, കഴിക്കുന്ന മരുന്നുകളെ കുറിച്ചുള്ള സംശയം, ഏതൊക്കെ ഭക്ഷണം കഴിക്കാം, പരിശോധന ഫലത്തെപ്പറ്റിയുള്ള സംശയം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് സംസാരിക്കാം.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..