Zygo-Ad

നാദാപുരം കല്ലാച്ചിയില്‍ മൂന്നര വയസ്സുകാരി ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു


നാദാപുരം: കല്ലാച്ചി ഈയംകോട് മൂന്നര വയസ്സുകാരിക്കും കോളേജ് വിദ്യാര്‍ത്ഥിക്കും കുറുക്കന്റെ കടിയേറ്റു.

മൂന്നര വയസ്സുകാരി തെക്കുമ്പാട്ട് ലുവ ഖദീജ, വിദ്യാര്‍ത്ഥിനി വണ്ണത്താംവീട്ടില്‍ വിധുപ്രിയ (19) എന്നിവര്‍ക്കാണ് കുറുക്കന്റെ കടിയേറ്റത്.

ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് സംഭവം. വീട്ട് വരാന്തയില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് മൂന്നര വയസ്സുകാരിക്ക് കുറുക്കന്റെ കടിയേറ്റത്.

 ഇതിന് പിന്നാലെ ഈയംകോട് പുഴയോരത്തു കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ നേര്‍ക്ക് കുറുക്കന്‍ ഓടിയടുക്കുന്നത് തടയുന്നതിനിടെയാണ് വിധു പ്രിയയ്ക്കു കുറുക്കന്റെ കടിയേറ്റത്.

ഇരുവരും നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. ഗുരുതരമായി പരിക്കേറ്റ മൂന്നര വയസ്സുകാരിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

വളരെ പുതിയ വളരെ പഴയ