പാനൂർ: പാനൂരിനടുത്ത മൊകേരി തോട്ടുമ്മലിലാണ് സംഭവം. എലാങ്കോട് പാലത്തായി പുഞ്ചവയൽ സ്വദേശി ഉനൈസാണ് മരിച്ചത്.
ലൈറ്റിംഗ് സംവിധാനമൊരുക്കുകയായിരുന്ന യുവാവാണ് വീണ് മരിച്ചത്. ഷോക്കേറ്റാണൊ, വീഴ്ചയുടെ ആഘാതത്തിലുണ്ടായ ഹൃദയാഘാതമാണോ മരണ കാരണമെന്ന് വ്യക്തമായിട്ടില്ല.
വീഴ്ചയിൽ ഗുരുതര പരിക്കേറ്റിരുന്നു. ഉടൻ ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ.