നാദാപുരം: പാറക്കടവ്.
മെയ് 1 ആം തിയ്യതി താനക്കോട്ടൂരിലെ സ്വന്തം വീട്ടിൽ നിന്നും പാറക്കടവിലേക്ക് ജോലിക്ക് പോയതിനു ശേഷം കാണാതായ ചെക്യാട് പഞ്ചായത്ത് താനക്കോട്ടൂർ സ്വദേശി പാട്ടോൻ കുന്നുമ്മൽ അബ്ദുൽ സലീമിനെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള ആക്ഷൻ സമിതി രൂപീകരിച്ചു.
ചെക്യാട് പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിന്റെ നേതൃത്വത്തിൽ, വാർഡ് മെമ്പർ അബൂബക്കർ മാസ്റ്റർ ചെയർമാനായും നെല്യാട്ട് മുഹമ്മദ് മാസ്റ്റർ കൺവീനറായുമുള്ള സമിതിയാണ് രൂപീകരിച്ചത്. സലീം ജോലി ചെയ്തിരുന്ന ബാംഗ്ലൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലടക്കം തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
കണ്ടു കിട്ടുന്നവർ വളയം പോലീസ് സ്റ്റേഷനിലോ, താഴെ കൊടുത്ത നമ്പറിലോ അറിയിക്കുക. 7909194919
Date 04/05/25.