Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
സഹപ്രവർത്തകയുടെ ഗൃഹപ്രവേശനത്തിനു വൃക്ഷത്തൈ നൽകി വേറിട്ട പ്രവർത്തനം കാഴ്ചവെച്ച് നന്മ മരംഗ്ലോബൽ ഫൗണ്ടേഷൻ കണ്ണൂർ.

പാനൂർ :- ഹരിതവൽക്കരണം, പരിസ്ഥിതി വൃക്ഷവ്യാപന പദ്ധതി സംഘടനയായ നന്മ മരംഗ്ലോബൽ ഫൗണ്ടേഷൻ കണ്ണൂർ ജില്ല കോർഡിനേറ്ററും ഗവ: എൽ.പി.കൂരാറ സ്കൂളിലെ അധ്യാപകൻ ആർ.ബവിജേഷ് മാസ്റ്റർ സഹപ്രവർത്തകയായ മൊകേരി ജിൽനജിജേഷ് ദമ്പതിമാരുടെ സൂര്യപുത്ര എന്ന ഗൃഹപ്രവേശനത്തിന് വൃക്ഷത്തൈ നൽകി കൊണ്ട് മാതൃക പ്രവർത്തനം കാഴ്ചവെച്ചു.ചടങ്ങിൽ മൊകേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ കെ.വി.മുകുന്ദൻ, കെ.രാഘവൻ മാസ്റ്റർ, സി.കെ.സുരേഷ് ബാബു മാസ്റ്റർ, ഹരീന്ദ്രൻ.എൻ.പി തുടങ്ങിയവർ സന്നിഹിതരായി. കേരളത്തിലെ 14 ജില്ലയിലും പ്രവർത്തിച്ചു വരുന്ന നന്മ മരം സംഘടന പരിസ്ഥിതി പ്രവർത്തനത്തിനുള്ള ഇത്തവണത്തെ സംസ്ഥാന തലം മികച്ച കോർഡിനേറ്റർക്കുള്ള അവാർഡും ബവിജേഷ് മാസ്റ്റർക്ക് ലഭിച്ചിട്ടുണ്ട്.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..