Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
കൊട്ടിയൂർ ഉത്സവത്തിന് തുടക്കം കുറിച്ച് നെയ്യമൃത് സംഘം വ്രതം ആരംഭിച്ചു

മാഹി: കൊട്ടിയൂർ ഉത്സവത്തിന് തുടക്കം കുറിച്ച് നടക്കുന്ന നെയ്യാട്ടത്തിൽ പങ്കെടുക്കുവാൻ ഇരുവനാട് വില്ലിപ്പാലൻ വലിയ കുറുപ്പിൻ്റെ കീഴിലുള്ള സങ്കേതങ്ങളിലേയും, മഠങ്ങളിലേയും നെയ്യമൃത് സംഘം ഇന്നലെ വ്രതം ആരംഭിച്ചു. മെയ് ഒന്ന് മുതൽ വേറെ വെയ്പ്പ് തുടങ്ങും. അന്ന് തിരുവോണ കഞ്ഞിയും ഉണ്ടാകും.

നിടുമ്പ്രം നള്ളക്കണ്ടി ഇളംതോടത്ത് സങ്കേതങളിലെ (നിടുമ്പ്രം ,ചെമ്പ്ര, വയലളം, കോടിയേരി, പള്ളൂർ) നെയ്യമൃത് സംഘങ്ങളും, മൊകേരി ( തട്ടാരത്ത് അമ്പലം) അണിയാരം (പുത്തൂർ, നിള്ളങൽ, ഒളവിലം (പെരുമാൾ മഠം) എന്നീ നെയ്യമൃത് സങ്കേതങ്ങളിലെ നെയ്യമൃത് സംഘമാണ് വ്രതം ആരംഭിച്ചത്.

കോഴിക്കോട് ജില്ലയിലെ കത്തനാട്ടുള്ള മഠങ്ങളില്ല വ്രതം തുടങ്ങി. തേർട്ടോളി, പുറമേരി, കുളശേരി, കാർത്തികപ്പള്ളി, വിഷ്ണു മംഗലം, കണ്ണുക്കര തുടങ്ങിയ മഠങ്ങളിലും വ്രതം തുടങ്ങി. ഇ രു വ നാട് വില്ലിപ്പാലൻ വലിയ കുറുപ്പിൻ്റെ ശേഷക്കാർ വിഷുപ്പിറ്റേന്ന് വ്രതം തുടങ്ങിയിരുന്നു

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..