Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പ് ചുമതല: യുഡിഎഫ് പരാതി നൽകി

വടകര: വിദ്വേഷ പ്രചാരണത്തിന് അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിയമിച്ചതിന് എതിരെ പരാതി. മീഞ്ചന്ത ആർട്സ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ അബ്ദുൽ റിയാസിനെതിരെ വിദ്വേഷ പ്രചാരണത്തിന് യുഡിഎഫ് വടകര പാർലമെൻ്റ് മണ്ഡലം സോഷ്യൽ മീഡിയ കമ്മിറ്റി ചെയർമാൻ വി.പി ദുൽഖിഫിൽ പരാതി നൽകിയിരുന്നു. ഇതടിസ്ഥാനത്തിൽ ഇദ്ദേഹത്തിന് എതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ ഇദ്ദേഹത്തെ തെരഞ്ഞെടുപ്പ് ചുമതലയ്ക്കായി വിനിയോഗിച്ചതിന് എതിരെയാണ് ദുൽഖിഫിൽ പുതിയ പരാതി നൽകിയത്.

റിയാസ് കെ. എന്ന വ്യക്തി റിയാൻ എന്ന എഫ്ബി അക്കൗണ്ടിൽ നിന്നാണ് യുഡിഎഫ് പ്രവർത്തകർക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചും സർക്കാർ ഉദ്യോഗസ്ഥൻ പാലിക്കേണ്ട തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചും പോസ്റ്റ് ഇട്ടത്. നിലവിൽ ഇദ്ദേഹത്തെ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രിസൈഡിങ് ഓഫീസറായി നിയമിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനത്തിന്റെ പേരിൽ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന ഇദ്ദേഹത്തെ തെരഞ്ഞെടുപ്പ് ചുമതലയിൽ നിയമിച്ചത് നീതിപൂർവ്വമായ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ദോഷകരമായി ബാധിക്കും എന്നതിനാൽ തെരഞ്ഞെടുപ്പു ചുമതയിൽ നിന്നും മാറ്റി നിർത്തണമെന്ന് കലക്റ്റർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..