Zygo-Ad

ഓട്ടോയിൽ യാത്ര ചെയ്യവേ വിദ്യാർത്ഥിനികൾക്ക് അശ്ലീല വീഡിയോ പ്രദർശിപ്പിച്ചു; മുത്താറിപ്പീടിക സ്വദേശിയായ ഓട്ടോ ഡ്രൈവർ മണിക്കൂറുകൾക്കകം പിടിയിൽ


പാനൂർ (കണ്ണൂർ): യാത്രക്കാരായ സ്കൂൾ വിദ്യാർത്ഥിനികൾക്ക് അശ്ലീല വീഡിയോ പ്രദർശിപ്പിച്ചെന്ന പരാതിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ പാനൂർ പോലീസ് പോക്സോ (POCSO) നിയമപ്രകാരം അറസ്റ്റ് ചെയ്തു. മൊകേരി മുത്താറിപ്പീടികയിലെ ഐ.കെ.ബി. റോഡിൽ കല്ലുള്ളപറമ്പത്ത് കെ.പി. ഇബ്രാഹിമി (64) നെയാണ് പാനൂർ സബ് ഇൻസ്പെക്ടർ മുഹമ്മദ് ഷജീർ തിങ്കളാഴ്ച രാത്രിയോടെ പൊന്ന്യം പാലത്തിന് സമീപത്തുവെച്ച് പിടികൂടിയത്.

വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്ന് വിദ്യാർത്ഥിനികൾ ഇയാളുടെ ഓട്ടോയിൽ കയറിയപ്പോഴായിരുന്നു സംഭവം. യാത്രയ്ക്കിടെ ഇയാൾ മൊബൈൽ ഫോണിലൂടെ അശ്ലീല വീഡിയോ പ്രദർശിപ്പിക്കുകയും ബ്ലൂടൂത്ത് സ്പീക്കർ വഴി ശബ്ദം കേൾപ്പിക്കുകയുമായിരുന്നു. തുടർന്ന് വഴിയിലിറങ്ങിയ വിദ്യാർത്ഥിനികൾ സമീപത്തെ ഒരു വ്യാപാരിയോട് വിവരം പറയുകയും അദ്ദേഹം ഉടൻതന്നെ പോലീസിൽ അറിയിക്കുകയുമായിരുന്നു.

വിവരമറിഞ്ഞ ഉടൻ തന്നെ പോലീസ് പ്രദേശത്തെ വിവിധ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങളിൽ അവ്യക്തമായി കാണപ്പെട്ട ഓട്ടോറിക്ഷ ഏറെ പരിശ്രമത്തിനൊടുവിലാണ് തിരിച്ചറിഞ്ഞത്. പോലീസിന്റെ കൃത്യമായ അന്വേഷണ മികവിലൂടെ മണിക്കൂറുകൾക്കകം പ്രതിയെ വലയിലാക്കാൻ സാധിച്ചു.

പാനൂർ പ്രിൻസിപ്പൽ എസ്.ഐ മുഹമ്മദ് ഷജീർ, എസ്.ഐ റജിലേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷംസീർ, സിവിൽ പോലീസ് ഓഫീസർ ഷൈൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.



വളരെ പുതിയ വളരെ പഴയ