Zygo-Ad

അധ്യാപികയുടെ നിര്യാണത്തെ തുടർന്ന് പാനൂർ ഉപജില്ലാ കലോത്സവ മത്സരങ്ങൾ 11 മണിക്ക് ആരംഭിക്കും


പാനൂർ: കടവത്തൂർ പി.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം അധ്യാപിക ഹസീന കെ.പിയുടെ നിര്യാണത്തെ തുടർന്ന് പാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഇന്നത്തെ മത്സര സമയത്തിൽ മാറ്റം വരുത്തി.

അധ്യാപികയുടെ നിര്യാണത്തിൽ അനുശോചിച്ച് രാവിലെ 10:45-ന് ഒന്നാം വേദിയിൽ അനുശോചന യോഗം ചേരും. തുടർന്ന് ഇന്നത്തെ എല്ലാ മത്സരങ്ങളും രാവിലെ 11:00 മണിക്ക് എല്ലാ വേദികളിലും ആരംഭിക്കുമെന്ന് സംഘാടക സമിതി ജനറൽ കൺവീനർ വി.കെ. സുജൻ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ