Zygo-Ad

പാനൂരിൽ ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 19-കാരൻ മരിച്ചു; അഗ്നിവീർ ഉദ്യോഗാർത്ഥിയായിരുന്ന യുവാവിന്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി


പാനൂർ (കണ്ണൂർ): ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 19-കാരൻ ദാരുണമായി മരിച്ചു. പാനൂർ വള്ളങ്ങാട് പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന പാനേന്റവിട ഷാൽമിൻ സജീവാണ് മരിച്ചത്. ഫുട്ബോൾ കളിക്കുന്നതിനിടെ അപ്രതീക്ഷിതമായി കുഴഞ്ഞുവീണ ഷാൽമിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ത്യൻ സൈനിക ക്യാമ്പിൽ നിന്ന് അഗ്നിവീർ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥിയായിരുന്നു ഷാൽമിൻ. രാജ്യസേവനത്തിനുള്ള ഒരുക്കങ്ങൾക്കിടെയുണ്ടായ യുവാവിന്റെ അകാല വിയോഗം കുടുംബത്തെയും നാടിനെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തി.

സജീവന്റെയും ജിമിഷയുടെയും മകനാണ്. സഹോദരി: ഷാൻവിയ. സംസ്കാരം ഇന്ന് (നവംബർ 14, ശനി) വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ നടക്കും.



വളരെ പുതിയ വളരെ പഴയ