Zygo-Ad

പാനൂർ നഗരസഭയിൽ സമ്പൂർണ്ണ സെക്കൻഡറി വിദ്യാഭ്യാസ യജ്ഞം: 'പത്താമുദയം' ക്യാമ്പയിന് തുടക്കമായി


പാനൂർ: പാനൂർ നഗരസഭയെ സമ്പൂർണ്ണ സെക്കൻഡറി വിദ്യാഭ്യാസം നേടിയ നഗരസഭയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി 'പത്താമുദയം' സമ്പൂർണ്ണ സെക്കൻഡറി വിദ്യാഭ്യാസ യജ്ഞം ക്യാമ്പയിൻ സംഘടിപ്പിച്ചു. പാനൂർ നഗരസഭാ ചെയർപേഴ്സൺ കൂടത്തിൽ നൗഷത്ത് ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.

50 വയസ്സിന് താഴെയുള്ള പത്താം തരം പാസ്സാകാത്ത മുഴുവൻ വ്യക്തികളെയും കണ്ടെത്തി പത്താം തരം തുല്യതാ കോഴ്സിലേക്ക് രജിസ്റ്റർ ചെയ്യിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നഗരസഭയിലെ മുഴുവൻ ജനവിഭാഗങ്ങളെയും വിദ്യാഭ്യാസ യജ്ഞത്തിൽ പങ്കാളികളാക്കി സമ്പൂർണ്ണ സാക്ഷരതയും സെക്കൻഡറി വിദ്യാഭ്യാസ നേട്ടവും കൈവരിക്കാനുള്ള വിപുലമായ പ്രവർത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്നത്.



വളരെ പുതിയ വളരെ പഴയ