ചമ്പാട്: പറമ്പിൽ നിന്ന് അപ്രതീക്ഷിതമായി റോഡിലേക്ക് വെള്ളം കുത്തിയൊഴുകാൻ തുടങ്ങിയതോടെ പ്രദേശത്ത് അത്ഭുതവും ആശങ്കയും പടരുന്നു. മീത്തലെ ചമ്പാട് മനയത്ത് വയലിൽ ഹനീഫയുടെ ഉടമസ്ഥതയിലുള്ള വീട്ടൂപറമ്പിലാണ് ഈ അപൂർവ്വ പ്രതിഭാസം ശ്രദ്ധയിൽപ്പെട്ടത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് പറമ്പിലെ മണ്ണinedിയിൽ നിന്ന് വെള്ളം റോഡിലേക്ക് പ്രവഹിക്കാൻ തുടങ്ങിയത്. തുടർച്ചയായി വെള്ളം പുറത്തേക്ക് ഒഴുകിയതോടെ സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സ്ഥലത്ത് എത്തി. സാധാരണയായി വെള്ളം കെട്ടിനിൽക്കുന്ന പ്രദേശമല്ലാത്തതിനാലാണ് അപ്രതീക്ഷിതമായി വെള്ളം പുറത്തേക്ക് പ്രവഹിച്ചതിന്റെ കാരണം സംബന്ധിച്ച് നാട്ടുകാർക്കിടയിൽ ആശങ്കയും കൗതുകവും ഉയർന്നത്. പറമ്പിൽ വീടോ, കിണറോ, കുഴൽക്കിണറോ ഇല്ല.
പ്രതിഭാസത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഭൂഗർഭജലത്തിന്റെ സമ്മർദ്ദം, മണ്ണinedിയിലെ ജലസ്രോതസ്സിന്റെ സാന്നിധ്യം തുടങ്ങിയ സാധ്യതകൾ പരിശോധിക്കേണ്ടതുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് അഞ്ച് മണിക്കൂറോളം പിന്നിട്ടു. പ്രദേശം വഴി പൈപ്പ് ലൈൻ കടന്നുപോകുന്നുമില്ല. എന്നാൽ കൃത്യമായ കാരണം ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ.
വിവരമറിഞ്ഞ് പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സ്നേഹ, വാർഡംഗങ്ങളായ നസീർ ഇടവലത്ത്, കെ.പി. ലീലാ ടീച്ചർ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തെക്കുറിച്ച് ജിയോളജി വകുപ്പിനും വിവരങ്ങൾ കൈമാറിയിട്ടുണ്ട്. വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമേ വെള്ളം പുറത്തേക്ക് പ്രവഹിക്കുന്നതിന്റെ യഥാർത്ഥ കാരണം വ്യക്തമാകുകയുള്ളൂ.
