Zygo-Ad

മുരളി ഏറാമല സ്മാരക പുരസ്കാരം എ. യതീന്ദ്രൻ മാസ്റ്റർക്ക് പത്മശ്രീ കൈതപ്രം സമ്മാനിച്ചു


പാനൂർ: കലാസംവിധായകനും ശില്പിയും നാടക പ്രവർത്തകനുമായിരുന്ന മുരളി ഏറാമലയുടെ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്കാരം പ്രശസ്ത സംവിധായകനും പ്രഭാഷകനും മാധ്യമപ്രവർത്തകനുമായ എ. യതീന്ദ്രൻ മാസ്റ്റർക്ക് സമ്മാനിച്ചു.

ഫ്യൂച്ചർ ഡിസൈൻ സോഫ്റ്റ് ലോഞ്ചിന്റെ ഭാഗമായി പാനൂർ വൈദ്യർ പീടികയിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് പുരസ്കാര സമർപ്പണം നിർവ്വഹിച്ചത്. കല, സാംസ്കാരിക, മാധ്യമ രംഗങ്ങളിലെ പ്രമുഖരും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.



വളരെ പുതിയ വളരെ പഴയ