പൊയിലൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പൊയിലൂർ സ്വദേശി ഷാലിനെ (34) കാപ്പ (KAAPA) ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ശുപാർശപ്രകാരം കണ്ണൂർ ജില്ലാ കളക്ടറാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്.
കൊളവല്ലൂർ, കതിരൂർ, കണ്ണൂർ ടൗൺ എന്നീ പോലീസ് സ്റ്റേഷനുകളിലായി അടിപിടി, വധശ്രമം, മയക്കുമരുന്ന് തുടങ്ങിയ 16 കേസുകളിൽ പ്രതിയാണ് ഇയാൾ. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസിന്റെ നിർദേശപ്രകാരം കൊളവല്ലൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ശ്രുതി സി. ബാലന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.
