Zygo-Ad

കേരള വൈ.എസ്.ആർ. ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചെറുവാഞ്ചേരിയിൽ പൊതുസംവാദം സംഘടിപ്പിച്ചു


ചെറുവാഞ്ചേരി: കേരള വൈ.എസ്.ആർ. ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 'ചെറുവാഞ്ചേരിയും കസ്തൂരിരംഗൻ റിപ്പോർട്ടും: എന്ത്? എന്തിന്? ആർക്കുവേണ്ടി?' എന്ന വിഷയത്തിൽ ചെറുവാഞ്ചേരിയിൽ വെച്ച് പൊതുസംവാദം സംഘടിപ്പിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ജെയിംസ് വടക്കൻ ചടങ്ങിൽ വിഷയാവതരണം നടത്തി.

ട്രസ്റ്റ് ചെയർമാൻ റോബർട്ട് വെള്ളാംവെള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ. ജെ. കൈലാസ് മോഡറേറ്ററായിരുന്നു. കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മലയോര കർഷകരും പ്രദേശവാസികളും നേരിടുന്ന ആശങ്കകളും പ്രതിസന്ധികളും പരിപാടിയിൽ വിശദമായി ചർച്ച ചെയ്തു. സാംസ്കാരിക-സാമൂഹിക രംഗത്തെ പ്രമുഖരും നിരവധി നാട്ടുകാരും സംവാദത്തിൽ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ