പാനൂർ: യുവജന നേതാവിനെ വീട്ടിൽ അതിക്രമിച്ച് കയറി മർദിച്ച സംഭവത്തിൽ പ്രതിയെ ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണംവെള്ളി സ്വദേശി കോന്തേമ്പത്ത് മുരളിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
യുവ ജനതാദൾ ജില്ലാ പ്രസിഡന്റും പാനൂർ പി.ആർ. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ യു.പി. വിഭാഗം അധ്യാപകനുമായ കണ്ണംവെള്ളിയിലെ യദു കൃഷ്ണയ്ക്കാണ് മർദനമേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ യദു കൃഷ്ണയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി അദ്ദേഹത്തെ ക്രൂരമായി മർദിക്കുകയായിരുന്നു. പരാതിയെ തുടർന്ന് കേസെടുത്ത ചൊക്ലി പോലീസ് ഉടൻ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
