Zygo-Ad

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പാനൂർ ഏരിയ വനിതാ വിങ് രൂപീകരിച്ചു


പാനൂർ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പാനൂർ ഏരിയ വനിതാ വിങ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശ്രീജ ടി.കെ. പ്രസിഡന്റായും, .ബിന്ദു പി ജനറൽ സെക്രട്ടറിയായും, പ്രജിഷ വി.പി. ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

പാനൂരിൽ നടന്ന ഏരിയാ കൺവെൻഷനിലാണ് പുതിയ കമ്മിറ്റിയുടെ രൂപീകരണം നടന്നത്. വ്യാപാരി സമൂഹത്തിനിടയിലെ വനിതകളുടെ പങ്കാളിത്തം ഉറപ്പുവരുത്താനും വ്യാപാരികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും വനിതാ വിങ്ങിന്റെ പ്രവർത്തനം ഊർജ്ജിതമാക്കുമെന്ന് പുതിയ ഭാരവാഹികൾ വ്യക്തമാക്കി. സംഘടനയുടെ പ്രധാന നേതാക്കളും ഏരിയാ ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.



വളരെ പുതിയ വളരെ പഴയ