Zygo-Ad

എം.ബി.ബി.എസ് പഠനത്തിൽ ഉന്നത വിജയം: ഡോ. എൻ.പി. ശ്രേയ നാടിന് അഭിമാനമായി


പാനൂർ: എറണാകുളം കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് പഠനം പൂർത്തിയാക്കി ഉന്നത വിജയം നേടിയ ഡോ. എൻ.പി. ശ്രേയ നാടിന്റെ അഭിമാനമായി മാറി.

പാനൂർ മേലെ പൂക്കോം നാലുപുരക്കൽ മധുവിന്റെയും ശർമിളയുടെയും മകളാണ് ഡോ. എൻ.പി. ശ്രേയ. കഠിനാധ്വാനവും ആത്മവിശ്വാസവുമാണ് മെഡിക്കൽ പഠനത്തിൽ മികച്ച നേട്ടം കൈവരിക്കാൻ സഹായിച്ചതെന്ന് ശ്രേയ പറഞ്ഞു.

മെഡിക്കൽ രംഗത്ത് തുടർന്നുള്ള സേവനപ്രവർത്തനങ്ങൾക്ക് ഒരുങ്ങുന്ന ഡോ. ശ്രേയയുടെ ഉന്നത വിജയത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും സന്തോഷവും അഭിമാനവും പങ്കുവെച്ചു.



വളരെ പുതിയ വളരെ പഴയ