Zygo-Ad

നാദാപുരത്ത് പുലി ഭീതി ഒഴിയുന്നില്ല; കുമ്മങ്കോട്ടും പരിസരപ്രദേശങ്ങളിലും ജനങ്ങൾ ആശങ്കയിൽ


നാദാപുരം: ആളുകളെ ആക്രമിച്ചതിനും സി.സി.ടി.വി., മൊബൈൽ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടും നാല് ദിവസം പിന്നിട്ടിട്ടും പുലിയെ പിടികൂടാനാവാത്തതിൽ നാദാപുരം കുമ്മങ്കോട്ടിൽ ജനങ്ങൾ കടുത്ത ഭീതിയിൽ. പുലിയെ പിടികൂടാനായി ബുധനാഴ്ച വനംവകുപ്പ് ഇരുമ്പുകൂട് സ്ഥാപിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.

പുലിഭീതിയെ തുടർന്ന് കുമ്മങ്കോട് എൽ.പി. സ്‌കൂളുകളും മദ്രസകളും മൂന്ന് ദിവസമായി അടഞ്ഞുകിടക്കുകയാണ്. കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടുന്നതിൽ രക്ഷിതാക്കളും വലിയ ആശങ്കയിലാണ്. അതേസമയം, പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും ജനങ്ങളുടെ ഭാഗത്തുനിന്ന് ആവശ്യമായ ജാഗ്രതയുണ്ടാകുന്നില്ലെന്ന വിമർശനവും വനംവകുപ്പ് അധികൃതർ മുന്നോട്ടുവെക്കുന്നുണ്ട്.

നിലവിൽ കുറ്റ്യാടി ഫോറസ്റ്റർ പ്രശാന്തിന്റെ നേതൃത്വത്തിൽ വനംവകുപ്പിന്റെ ദ്രുതകർമസേനയും (ആർ.ആർ.ടി.) വനപാലകരും പ്രദേശത്ത് ക്യാമ്പ് ചെയ്ത് തെരച്ചിൽ തുടരുകയാണ്.

ഇതിനിടെ, ചെക്യാട് പഞ്ചായത്തിലെ തൈക്കണ്ടിയിൽ മുക്കിലും നാദാപുരം രണ്ടാം വാർഡിലെ ഇയ്യങ്കോട് പുഴയോരത്തും പുലിയെ കണ്ടതായി പ്രചാരണമുണ്ട്. സൈക്കിളിൽ പോകുമ്പോൾ പുലിയെ കണ്ടതായി ഒരു സ്കൂൾ വിദ്യാർത്ഥി വെളിപ്പെടുത്തിയതോടെ സമീപപ്രദേശങ്ങളിലേക്കും ഭീതി വ്യാപിച്ചിരിക്കുകയാണ്.



വളരെ പുതിയ വളരെ പഴയ