Zygo-Ad

കണ്ണൂർ യൂണിവേഴ്‌സിറ്റി ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണനേട്ടം; ഫാത്തിമയ്ക്ക് എൻ.എ.എം. കോളേജ് മാനേജ്‌മെന്റിന്റെ ആദരം


കല്ലിക്കണ്ടി: കണ്ണൂർ യൂണിവേഴ്‌സിറ്റി ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ കല്ലിക്കണ്ടി എൻ.എ.എം. കോളേജ് വിദ്യാർത്ഥിനി ഫാത്തിമയെ കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ആദരിച്ചു. മാനേജ്‌മെന്റ് ഏർപ്പെടുത്തിയ പ്രത്യേക ക്യാഷ് അവാർഡ് കോളേജ് കമ്മിറ്റി പ്രസിഡന്റ് അടിയോട്ടിൽ അഹമ്മദ് സമ്മാനിച്ചു.

കോളേജിൽ നടന്ന ലളിതമായ ചടങ്ങിൽ ജനപ്രതിനിധികളും മാനേജ്‌മെന്റ് പ്രതിനിധികളും അധ്യാപകരും ചേർന്ന് കായികപ്രതിഭയെ അഭിനന്ദിച്ചു. വരും ചാമ്പ്യൻഷിപ്പുകളിലും മികച്ച വിജയം നേടാൻ ഫാത്തിമയ്ക്ക് സാധിക്കട്ടെയെന്ന് ചടങ്ങിൽ സംസാരിച്ചവർ ആശംസിച്ചു.



വളരെ പുതിയ വളരെ പഴയ