പാനൂർ: ഒക്ടോബർ 3, 4 തീയതികളിൽ തലശ്ശേരിയിൽ വെച്ച് നടക്കുന്ന കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി പാനൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു.
യൂണിറ്റ് തലത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ കമ്മിറ്റി അംഗവും പാനൂർ യൂണിറ്റ് പ്രസിഡന്റുമായ കെ. മോഹനൻ പതാക ഉയർത്തി. സംഘടനയുടെ വിവിധ ഭാരവാഹികളും വ്യാപാരികളും ചടങ്ങിൽ പങ്കെടുത്തു.
