പാനൂർ : വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ പാനൂർ മൊകേരി സ്വദേശി നിധിൻരാജിനെ (35) കാപ്പ നിയമപ്രകാരം ജയിലിലടച്ചു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ശുപാർശപ്രകാരം കണ്ണൂർ ജില്ലാ കളക്ടറാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്. പാനൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലഹരിമരുന്ന് കേസ്, വധശ്രമം, മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമം നടത്തൽ തുടങ്ങി നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം പാനൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ മുഹമ്മദ് ഷജീർ വി പിയുടെ നേതൃത്വത്തിലാണ് പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.
