Zygo-Ad

നാദാപുരത്ത് തുറന്നുകിടന്ന ഓടയിൽ വീണ് പാനൂർ സ്വദേശിയായ പ്രവാസിക്ക് ഗുരുതര പരിക്ക്

 


റോഡരികിൽ തുറന്നുകിടന്ന ഓടയിൽ വീണ് പാനൂർ സ്വദേശിയായ പ്രവാസി യുവാവിന് ഗുരുതരമായി പരിക്കേറ്റു. പാനൂർ സ്വദേശി നദീർ (29) നാണ് പരിക്കേറ്റത്. വീഴ്ചയുടെ ആഘാതത്തിൽ ഇയാളുടെ ഏഴ് വാരിയെല്ലുകൾക്ക് പൊട്ടലേറ്റു.

നാദാപുരം - തലശ്ശേരി റോഡിൽ ചേറ്റുവട്ടിയിൽ വെച്ചായിരുന്നു അപകടം നടന്നത്. കാറിൽ നിന്ന് റോഡിലേക്ക് ഇറങ്ങുന്നതിനിടെ അബദ്ധത്തിൽ തുറന്നുകിടന്ന ഓടയിലേക്ക് വീഴുകയായിരുന്നു.

വിദേശത്ത് ജോലി ചെയ്യുന്ന നദീർ അടുത്ത ആഴ്ച തിരികെ പോകാനിരിക്കെയാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ യുവാവ് നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അപകടകരമായ രീതിയിൽ തുറന്നുകിടക്കുന്ന ഓടകൾ അടയ്ക്കാൻ തയ്യാറാകാത്ത അധികൃതരുടെ അനാസ്ഥയ്ക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.


വളരെ പുതിയ വളരെ പഴയ