ചൊക്ലി: പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ച സംഭവത്തിൽ രക്ഷിതാവിനെതിരെ ചൊക്ലി പോലീസ് കേസെടുത്തു. മേക്കുന്ന് കല്ലുകൊത്തിയ പറമ്പത്ത് കെ.പി. റഷീദിനെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
മേനപ്രത്ത് ചൊക്ലി എസ്.ഐ ആർ. രാകേഷിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് കുട്ടി അപകടകരമായ രീതിയിൽ സ്കൂട്ടർ ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് KL 58 AP 1473 നമ്പറിലുള്ള സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു.
വാഹനത്തിന്റെ ഉടമസ്ഥൻ രക്ഷിതാവാണെന്ന് വ്യക്തമായതോടെയാണ് നിയമനടപടി സ്വീകരിച്ചത്. ഭാരതീയ ന്യായ സംഹിത (BNS) 125-ാം വകുപ്പും മോട്ടോർ വാഹന നിയമത്തിലെ 5(1), 199(A) വകുപ്പുകളും ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
