Zygo-Ad

പാനൂരിൽ വൈറൽ പനി പടരുന്നു: മാറ്റമില്ലാതെ ക്ഷീണവും ചുമയും; ആശുപത്രികളിൽ വൻ തിരക്ക്


പാനൂർ: പാനൂരിലും സമീപ പ്രദേശങ്ങളിലും വൈറൽ പനി പടർന്നു പിടിക്കുന്നു. പനി മാറിയാലും ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വിട്ടുമാറാത്ത ചുമയും കഠിനമായ ശരീരക്ഷീണവും രോഗികളെ ഏറെ വലയ്ക്കുന്നുണ്ട്. പനി ബാധിതരുടെ എണ്ണം ഉയർന്നതോടെ മേഖലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ രോഗികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

കുട്ടികളിലും പ്രായമായവരിലുമാണ് പനി കൂടുതൽ കാഠിന്യത്തോടെ കാണപ്പെടുന്നത്. പനിക്കൊപ്പം തൊണ്ടവേദന, തലവേദന, സന്ധിവേദന തുടങ്ങിയ ലക്ഷണങ്ങളും കണ്ടുവരുന്നുണ്ട്. രോഗം ഭേദമായ ശേഷവും ഉണ്ടാകുന്ന ക്ഷീണം കാരണം പലർക്കും ദൈനംദിന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്.

പനി പടരുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കാനും വ്യക്തിശുചിത്വം പാലിക്കാനും താലൂക്ക് ആരോഗ്യ അധികൃതർ നിർദ്ദേശിച്ചു. സ്വയം ചികിത്സ ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കാനും പനി ബാധിതർ കൃത്യമായ വിശ്രമം എടുക്കണമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.



വളരെ പുതിയ വളരെ പഴയ