Zygo-Ad

കല്ലിക്കണ്ടി എൻ.എ.എം കോളേജ് നിർമ്മിച്ച 'സ്നേഹവീട്' കൈമാറി; താക്കോൽദാനം സഫാരി ഗ്രൂപ്പ് എം.ഡി കെ. സൈനുൽ ആബിദ് നിർവഹിച്ചു


കല്ലിക്കണ്ടി: കല്ലിക്കണ്ടി എൻ.എ.എം കോളേജിന്റെ നേതൃത്വത്തിൽ വിളക്കോട്ടൂരിൽ നിർമ്മിച്ചു നൽകുന്ന സ്നേഹവീടിന്റെ താക്കോൽദാന കർമ്മം നിർവ്വഹിച്ചു. സഫാരി ഗ്രൂപ്പ് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ. സൈനുൽ ആബിദാണ് താക്കോൽദാനം നിർവ്വഹിച്ചത്.

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കോളേജ് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മാനേജ്‌മെന്റിന്റെയും കൂട്ടായ ശ്രമഫലമായാണ് അർഹരായ കുടുംബത്തിന് ഈ തണലൊരുക്കിയത്. കോളേജിന്റെ എൻ.എസ്.എസ് ഉൾപ്പെടെയുള്ള വിവിധ സംഘടനകളുടെയും പ്രവർത്തനങ്ങൾ പദ്ധതിക്ക് കരുത്തേകി.

ചടങ്ങിൽ കോളേജ് മാനേജ്‌മെന്റ് പ്രതിനിധികൾ, പ്രിൻസിപ്പൽ, അധ്യാപകർ, വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ