Zygo-Ad

പാനൂരിൽ കുട്ടി ഡ്രൈവർമാർക്കെതിരെ കർശന നടപടി; രക്ഷിതാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു


പാനൂർ: പാനൂർ സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. പാനൂർ സബ് ഇൻസ്പെക്ടർ മരിയ പ്രിൻസിന്റെ നേതൃത്വത്തിൽ ചമ്പാട് ചോതാവൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപവും പുത്തൂർ പാലത്തിന് സമീപവും നടത്തിയ വാഹന പരിശോധനക്കിടയാണ് കുട്ടി ഡ്രൈവർമാർ പിടിയിലായത്.

വാഹന ഉടമകളായ കീഴ്മാടം സ്വദേശിനി ഖദീജ നിഹാലിൽ വി.പി. സലീന, പുത്തൂർ സ്വദേശി ടി. മുനീർ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നിയമവിരുദ്ധമായി വാഹനം നൽകിയതിന് രക്ഷിതാക്കളെ പ്രതിചേർത്താണ് നടപടി. ബി.എൻ.എസ് 125, മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഈ കുറ്റത്തിന് പിഴയോടൊപ്പം മൂന്ന് വർഷം വരെ കഠിന തടവ് ലഭിക്കാമെന്നും, പിടിയിലായ കുട്ടികൾക്ക് 25 വയസ്സ് പൂർത്തിയായാൽ മാത്രമേ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു.




വളരെ പുതിയ വളരെ പഴയ