പാനൂർ മേക്കുന്നിൽ നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരെ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് ഈ അപകടം സംഭവിച്ചത്. മോന്തൽ ഭാഗത്തേക്ക് പോകുന്ന റോഡിൽ വെച്ചാണ് കെ എൽ 77 എഫ് 7506 നമ്പർ കാർ നിയന്ത്രണം വിട്ട് വഴിയാത്രക്കാരായ കായപ്പനച്ചിയിലെ റഷീദ, ഏറാമലയിലെ കുമാരൻ എന്നിവരെ ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കെ എൽ 58 വി 8257 നമ്പർ മോട്ടോർ സൈക്കിൾ, കെ എൽ 13 എ ഇ 7143 നമ്പർ സ്കൂട്ടർ എന്നിവയ്ക്കും മറ്റൊരു സ്കൂട്ടറിനും കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
