പാനൂർ: മാക്കൂൽ പീടിക ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന വി. റാഷിദയെ (35) കാണാനില്ലെന്ന് പാനൂർ പോലീസിൽ പരാതി. ചൊവ്വാഴ്ച രാത്രി 7.30 ഓടെയാണ് ഇവരെ വീട്ടുപരിസരത്ത് നിന്ന് കാണാതായത്.
കാണാതാകുന്ന സമയത്ത് കറുത്ത നിറത്തിലുള്ള പർദ്ദയായിരുന്നു വേഷം. ബന്ധുവീടുകളിലും പരിസരങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും വിവരം ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
ഇവരെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ഉടനടി പാനൂർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഫോൺ നമ്പർ: 0490 2315181.
