Zygo-Ad

ചമ്പാടിൽ വീട് പൂട്ടി പുറത്തുപോയ സമയത്ത് അതിക്രമം


ചമ്പാട് അരയാക്കൂലിൽ  വീട് പൂട്ടി വീട്ടമ്മ പുറത്തുപോയ സമയത്ത് വീട്ടിൽ അതിക്രമം. ജന്മീന്റെവിടെ പുഷ്പലതയുടെ വീട്ടിലാണ് സംഭവം. ഉച്ചയ്ക്ക് 2 മണിയോടെ വീടുപൂട്ടി പോയ പുഷ്പലത വൈകീട്ട് 6 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വാതിൽ തുറന്ന നിലയിൽ കാണുന്നത്.

തുടർന്ന് പരിശോധിച്ചപ്പോൾ മുറിയിലെ സീലിംഗ് ഫാനിന്റെ ലീഫുകൾ ഒടിച്ച നിലയിലും, ടി.വി., മേശയും, അടുക്കളയിലെ മിക്സിയും മറിച്ചിട്ട നിലയിലും കാണുകയായിരുന്ന. വരാന്തയിൽ മലമൂത്രവിസർജ്ജനവും നടത്തിയിരുന്നു. ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന മിഠായികൾ മാത്രമാണ് മോഷണം പോയത്. പുഷ്പലതയുടെ പരാതിയെ തുടർന്ന് പാനൂർ എസ്.ഐ മരിയ പ്രിൻസും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി സമീപവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. വാർഡ് അംഗം ജിൻഷയും സ്ഥലത്തെത്തി. പോലിസ്സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ് .

 

വളരെ പുതിയ വളരെ പഴയ